Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Akshay Kumar

വെ​ള്ളി​ത്തി​ര​യി​ലെ മാ​ന്ത്രി​ക​ക്കൂ​ട്ട് വീ​ണ്ടും; അ​ക്ഷ​യ്ക്കൊ​പ്പം പ്രി​യ​ദ​ര്‍​ശ​ന്‍റെ പു​തി​യ കോ​മ​ഡി-​ത്രി​ല്ല​ര്‍, ലാൽ-പ്രിയൻ ചിത്രം മാറ്റി

ബി ​ടൗ​ണി​നെ ചി​രി​പ്പി​ക്കു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്ത ഹി​റ്റ് കൂ​ട്ടു​കെ​ട്ട്, അ​ക്ഷ​യ്കു​മാ​ർ-​പ്രി​യ​ദ​ർ​ശ​ൻ വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. സം​വി​ധാ​യ​ക​ന്‍ പ്രി​യ​ദ​ര്‍​ശ​നും ന​ട​ന്‍ അ​ക്ഷ​യ്കു​മാ​റും ത​ങ്ങ​ളു​ടെ ഒ​ന്‍​പ​താ​മ​ത്തെ ചി​ത്ര​ത്തി​നാ​യാ​ണ് കൈ​കോ​ര്‍​ക്കു​ന്ന​ത്. പ്ര​മു​ഖ നി​ര്‍​മാ​ണ ക​മ്പ​നി​യാ​യ ടി​പ്‌​സ് ഒ​രു​ക്കു​ന്ന ബി​ഗ് ബ​ജ​റ്റ് പ്രോ​ജ​ക്റ്റി​ന്‍റെ ചി​ത്രീ​ക​ര​ണം ഡി​സം​ബ​റോ​ടെ ആ​രം​ഭി​ക്കും.

ഹേ​രാ ഫേ​രി 3 - എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​ന ചു​മ​ത​ല​യിൽനിന്ന് പ്രി​യ​ദ​ര്‍​ശ​ന്‍ പിന്മാ​റി​യ​തോ​ടെ​യാ​ണ് പു​തി​യ പ്രോ​ജ​ക്റ്റി​ന് അ​തി​വേ​ഗം വ​ഴി​തെ​ളി​ഞ്ഞ​ത്. പ്രി​യ​ദ​ര്‍​ശ​ന്‍ ത​ന്നെ ക​ഥ​യൊ​രു​ക്കു​ന്ന ചി​ത്രം പ​ക്കാ കോ​മ​ഡി-​ത്രി​ല്ല​ര്‍ ജോ​ണ​റി​ലാ​ണ് പ്രേ​ക്ഷ​ക​രി​ലേ​ക്കെ​ത്തു​ന്ന​ത്. മു​ന്‍​പ് കോ​മ​ഡി​യും സ​സ്‌​പെ​ന്‍​സും നി​റ​ഞ്ഞ നി​ര​വ​ധി ചി​ത്ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും, തന്‍റെ ക​രി​യ​റി​ല്‍ ഇ​തു​വ​രെ പ​രീ​ക്ഷി​ക്കാ​ത്ത തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ശൈ​ലി​യി​ലാ​യി​രി​ക്കും ഈ ​സി​നി​മ​യെ​ന്ന് പ്രി​യ​ദ​ര്‍​ശ​ന്‍ പ​റ​ഞ്ഞു. ഭൂ​ത് ബം​ഗ്ല എ​ന്ന ചി​ത്ര​ത്തി​നുശേ​ഷം തി​ര​ക്ക​ഥാ​കൃ​ത്ത് രോ​ഹ​ന്‍ ശ​ങ്ക​റും പ്രി​യ​ദ​ര്‍​ശ​നും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ഈ പ്രോജക്ടിനുണ്ട്.

ഈ ​വ​ര്‍​ഷം ഒ​ക്ടോ​ബ​റി​ല്‍ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന മോ​ഹ​ന്‍​ലാ​ല്‍ ചി​ത്രം താ​ത്കാ​ലി​ക​മാ​യി മാ​റ്റി​വ​ച്ച​താ​യാ​ണ് വി​വ​രം. തി​ര​ക്ക​ഥ​ക​ളി​ല്‍ തി​രു​ത്ത​ലു​ക​ള്‍ ആ​വ​ശ്യ​മാ​യി വ​ന്ന​തി​നാ​ലാ​ണ് മാ​റ്റം. മോഹൻലാൽ ​പ്രോ​ജ​ക്റ്റ് അ​ടു​ത്ത വ​ര്‍​ഷം ആ​രം​ഭി​ക്കു​മെന്ന് പ്രി​യ​ദ​ര്‍​ശ​ന്‍ വ്യ​ക്ത​മാ​ക്കി.

Movies

ആ​സ്തി കോ​ടി​ക​ൾ, പ​ക്ഷേ ധ​രി​ച്ചി​രി​ക്കു​ന്ന​ ഷ​ർ​ട്ടോ! അ​ക്ഷ​യ് കു​മാ​റി​ന് ഇ​ത്ര ദാ​രി​ദ്ര്യ​മോ?

ന​ട​ൻ അ​ക്ഷ​യ് കു​മാ​റി​ന്‍റെ ഏ​റ്റ​വും പു​തി​യ ഫാ​ഷ​നാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലെ ച​ർ​ച്ചാ​വി​ഷ​യം. റി​ലീ​സി​നൊ​രു​ങ്ങു​ന്ന ഭൂ​ത് ബം​ഗ്ലാ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ലോ​ഞ്ചി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ൾ അ​ക്ഷ​യ് ധ​രി​ച്ച ഷ​ർ​ട്ടാ​ണ് ട്രെ​ന്‍റാ​യ​ത്.

ഒ​റ്റ​നോ​ട്ട​ത്തി​ൽ ക​ണ്ടാ​ല്‍ കീ​റി​പ​റി​ഞ്ഞ എ​ലി ക​ര​ണ്ട ഷ​ർ​ട്ടാ​ണ് അ​തെ​ന്ന് തോ​ന്നാം. എ​ന്നാ​ൽ അ​ക്ഷ​യ്‌​യു​ടെ ഫാ​ഷ​ൻ സ്റ്റേ​ന്‍റ്മെ​ന്‍റി​ന് ട്രോ​ളു​ക​ളും ഏ​റു​ക​യാ​ണ്.

‘എ​ത്ര ആ​സ്തി ഉ​ണ്ടാ​യി​ട്ടെ​ന്താ, ഒ​രു ഷ​ർ​ട്ട് വാ​ങ്ങാ​ൻ ഗ​തി​യി​ല്ലാ​ത്ത സൂ​പ്പ​ർ താ​രം’, ‘എ​ലി ക​ര​ണ്ട വ​സ്ത്ര​ങ്ങ​ൾ ഇ​നി സൂ​ക്ഷി​ച്ചു വ​ച്ച് ന​ട​ന് കൊ​ടു​ക്കാം’ എ​ന്നി​ങ്ങ​നെ​യു​ള്ള ക​മ​ന്‍റു​ക​ളാ​ണ് ചി​ത്ര​ങ്ങ​ൾ​ക്കും വി​ഡി​യോ​യ്ക്കും ല​ഭി​ക്കു​ന്ന​ത്.

പ​തി​നാ​ല് വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം അ​ക്ഷ​യ്കു​മാ​റും പ്രി​യ​ദ​ർ​ശ​നും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണ് ഭൂ​ത് ബം​ഗ്ല.

ചി​ത്രം ഹൊ​റ​ർ കോ​മ​ഡി ഗ​ണ​ത്തി​ൽ​പെ​ടു​ന്നു. ഇ​ത് ഏ​ഴാം ത​വ​ണ​യാ​ണ് അ​ക്ഷ​യ്കു​മാ​റും പ്രി​യ​ദ​ർ​ശ​നും ഒ​ന്നി​ച്ചെ​ത്തു​ന്ന​ത്. 2010ൽ ​പു​റ​ത്തി​റ​ങ്ങി​യ ഖാ​ട്ടാ മീ​ട്ട​യാ​ണ് ഇ​രു​വ​രും അ​വ​സാ​നം ഒ​ന്നി​ച്ച ചി​ത്രം.

Movies

അ​ക്ഷ​യ്കു​മാ​റും പ്രി​യ​ദ​ർ​ശ​നും വീ​ണ്ടും; ഹൊ​റ​ർ കോ​മ​ഡി ഭൂ​ത് ബം​ഗ്ലാ ട്രെ​യി​ല​ർ

അ​ക്ഷ​യ്കു​മാ​റും പ്രി​യ​ദ​ർ​ശ​നും പ​തി​നാ​ല് വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ഒ​ന്നി​ക്കു​ന്ന ഭൂ​ത് ബം​ഗ്ലാ​യു​ടെ ട്രെ​യി​ല​ർ എ​ത്തി. ഹൊ​റ​ർ കോ​മ​ഡി ഗ​ണ​ത്തി​ൽ​പെ​ടു​ന്ന​താ​ണ് ഈ ​ചി​ത്രം.

ഇ​ത് ഏ​ഴാം ത​വ​ണ​യാ​ണ് അ​ക്ഷ​യ്കു​മാ​റും പ്രി​യ​ദ​ർ​ശ​നും ഒ​ന്നി​ക്കു​ന്ന​ത്. 2010ൽ ​പു​റ​ത്തി​റ​ങ്ങി​യ ഖാ​ട്ടാ മീ​ട്ട​യാ​ണ് ഇ​രു​വ​രും അ​വ​സാ​നം ഒ​ന്നി​ച്ച ചി​ത്രം.

2021ൽ ​റി​ലീ​സ് ചെ​യ്ത ഹ​ങ്കാ​മ 2വി​നു ശേ​ഷം പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ബോ​ളി​വു​ഡ് ചി​ത്രം കൂ​ടി​യാ​ണി​ത്. പ്രി​യ​ദ​ര്‍​ശ​നും അ​ക്ഷ​യ് കു​മാ​റും ഒ​ന്നി​ച്ച ഭൂ​ല്‍ ഭു​ല​യ്യ ചി​ത്രീ​ക​രി​ച്ച അ​തേ ലൊ​ക്കേ​ഷ​നി​ലാ​ണ് പു​തി​യ ചി​ത്ര​മാ​യ ഭൂ​ത് ബം​ഗ്ല​യും ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ജ​യ്പൂ​രി​ലെ ചോ​മു പാ​ല​സ് ആ​ണ് പ്ര​സ്തു​ത ലൊ​ക്കേ​ഷ​ന്‍.

ജ​യ്പൂ​ര്‍ കൂ​ടാ​തെ മും​ബൈ​യും ല​ണ്ട​നും ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നു​ക​ളാ​ണ്. വി​എ​ഫ്എ​ക്സി​ന് ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള ചി​ത്രം കൂ​ടി​യാ​ണ് ഇ​ത്.

National

നടൻ അ​ക്ഷ​യ് കു​മാ​റും ഭാ​ര്യ​യും സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു

മും​ബൈ: ബോ​ളി​വു​ഡ് താ​രം അ​ക്ഷ​യ് കു​മാ​റി​ന്‍റെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ മും​ബൈ​യി​ലെ ജു​ഹു​വി​ൽ വെ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

അ​പ​ക​ട​ത്തി​ൽ നി​ന്ന് താ​ര​വും ഭാ​ര്യ ട്വി​ങ്കി​ൾ ഖ​ന്ന​യും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ഒ​രു മെ​ഴ്‌​സി​ഡ​സ് കാ​ർ ആ​ദ്യം ഒ​രു ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ക്കു​ക​യും, നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ അ​ക്ഷ​യ് കു​മാ​റി​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഇ​ന്നോ​വ കാ​റി​ൽ വ​ന്നി​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

ആ ​സ​മ​യ​ത്ത് അ​ക്ഷ​യ് കു​മാ​റും ഭാ​ര്യ​യും തൊ​ട്ടു​മു​ന്നി​ലു​ള്ള മ​റ്റൊ​രു കാ​റി​ലാ​യി​രു​ന്നു സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. താ​ര​ത്തി​ന്‍റെ കാ​റി​ലും ചെ​റി​യ രീ​തി​യി​ൽ ഉ​ര​സ​ലു​ക​ൾ ഉ​ണ്ടാ​യെ​ങ്കി​ലും വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. പ​രി​ക്കേ​റ്റ ഓ​ട്ടോ ഡ്രൈ​വ​റെ​യും യാ​ത്ര​ക്കാ​ര​നെ​യും ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Movies

സം​സാ​രി​ക്കാ​ൻ വാ​ക്കു​ക​ൾ കി​ട്ടു​ന്നി​ല്ല, ഒ​രാ​ഴ്ച മു​ൻ​പും ഒ​ന്നി​ച്ചു​ണ്ടാ​യി​രു​ന്നു; അ​സ്രാ​നി​യു​ടെ വി​യോ​ഗ​ത്തി​ൽ അ​ക്ഷ​യ് കു​മാ​ർ

അ​ന്ത​രി​ച്ച ബോ​ളി​വു​ഡ് താ​രം ഗോ​വ​ർ​ധ​ൻ അ​സ്രാ​നി​യെ അ​നു​സ്മ​രി​ച്ച് ന​ട​ൻ അ​ക്ഷ​യ് കു​മാ​ർ. അ​സ്രാ​നി മ​രി​ക്കു​ന്ന​തി​ന് ഒ​രാ​ഴ്ച മു​മ്പ് പോ​ലും ത​ന്‍റെ വ​രാ​നി​രി​ക്കു​ന്ന ചി​ത്ര​മാ​യ ‘ഹൈ​വാ​ന്‍റെ’ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു​വെ​ന്നും ദുഃ​ഖം കാ​ര​ണം ത​നി​ക്ക് സം​സാ​രി​ക്കാ​ൻ വാ​ക്കു​ക​ൾ കി​ട്ടു​ന്നി​ല്ലെ​ന്നും അ​ക്ഷ​യ് കു​മാ​ർ പ​റ​ഞ്ഞു.

""അ​സ്രാ​നി ജി​യു​ടെ വി​യോ​ഗ​ത്തി​ൽ എ​നി​ക്ക് വാ​ക്കു​ക​ളി​ലൂ​ടെ പ്ര​ക​ടി​പ്പി​ക്കാ​നാ​കാ​ത്ത​ത്ര ദുഃ​ഖ​മു​ണ്ട്. ഒ​രാ​ഴ്ച മു​മ്പ് 'ഹൈ​വാ​ന്‍റെ' സെ​റ്റി​ൽ വെ​ച്ച് ഞ​ങ്ങ​ൾ ഊ​ഷ്മ​ള​മാ​യ സ്നേ​ഹ​ത്തോ​ടെ കെ​ട്ടി​പ്പി​ടി​ച്ച​തേ​യു​ള്ളൂ, വ​ള​രെ ന​ല്ല മ​നു​ഷ്യ​നാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഏ​റ്റ​വും മി​ക​ച്ച കോ​മ​ഡി ടൈ​മിം​ഗ് ആ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. എ​ന്‍റെ സി​നി​മ​ക​ളാ​യ ഹേ​രാ ഫേ​രി മു​ത​ൽ ഭാ​ഗം ഭാ​ഗ്, ദേ ​ദ​നാ ദാ​ൻ, വെ​ൽ​ക്കം പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന ഭൂ​ത് ബം​ഗ്ലാ, ഹൈ​വാ​ൻ വ​രെ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​നും അ​ദ്ദേ​ഹ​ത്തി​ൽ നി​ന്ന് പ​ല​തും പ​ഠി​ക്കാ​നും എ​നി​ക്ക് സാ​ധി​ച്ചു. ന​മ്മു​ടെ ഇ​ൻ​ഡ​സ്ട്രി​ക്ക് ഇ​തൊ​രു വ​ലി​യ ന​ഷ്ട​മാ​ണ്.

ഞ​ങ്ങ​ൾ​ക്ക് ചി​രി​ക്കാ​ൻ ല​ക്ഷ​ക്ക​ണ​ക്കി​ന് കാ​ര​ണ​ങ്ങ​ൾ ന​ൽ​കി​യ​തി​ന് അ​സ്രാ​ണി സാ​ർ, ദൈ​വം നി​ങ്ങ​ളെ അ​നു​ഗ്ര​ഹി​ക്ക​ട്ടെ. ഓം ​ശാ​ന്തി''. അ​സ്രാ​നി​യോ​ടൊ​പ്പം ഒ​രു സ്കൂ​ട്ട​റി​ൽ ഇ​രി​ക്കു​ന്ന ചി​ത്രം പ​ങ്കു​വ​ച്ചു​കൊ​ണ്ട് അ​ക്ഷ​യ് കു​മാ​ർ കു​റി​ച്ചു.

ഹേ​രാ ഫേ​രി, ഭൂ​ൽ ഭു​ല​യ്യ, ഖ​ട്ടാ മീ​ഠാ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സി​നി​മ​ക​ളി​ൽ ഇ​രു​വ​രും ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. പ്രി​യ​ദ​ര്‍​ശ​നാ​ണ് ഹൈ​വാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ദീ​ർ​ഘ​നാ​ള​ത്തെ അ​സു​ഖ​ത്തെ തു​ട​ർ​ന്നാ​ണ് തി​ങ്ക​ളാ​ഴ്ച ഗോ​വ​ർ​ധ​ൻ അ​സ്രാ​ണി അ​ന്ത​രി​ച്ച​ത്. മും​ബൈ​യി​ലെ സാ​ന്താ​ക്രൂ​സ് ശ്മ​ശാ​ന​ത്തി​ലാ​യി​രു​ന്നു അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ ന​ട​ന്ന​ത്.

ജു​ഹു​വി​ലെ ആ​രോ​ഗ്യ​നി​ധി ഹോ​സ്പി​റ്റ​ലി​ൽ വ​ച്ച് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​നാ​ണ് അ​സ്രാ​ണി അ​ന്ത​രി​ച്ച​തെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​നേ​ജ​ർ ബാ​ബൂ​ഭാ​യ് തീ​ബ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ​യോ​ട് സ്ഥി​രീ​ക​രി​ച്ചു. ഭാ​ര്യ മ​ഞ്ജു അ​സ്രാ​ണി. അ​സ്രാ​ണി​ക്കും ഭാ​ര്യ​യ്ക്കും മ​ക്ക​ളി​ല്ല.

Movies

വീ​ഡി​യോ ഗെ​യി​മി​നി​ടെ ന​ഗ്ന​ചി​ത്രം ആ​വ​ശ്യ​പ്പെ​ട്ടു; മ​ക​ൾ നേ​രി​ട്ട ദു​ര​നു​ഭ​വം പ​ങ്കു​വ​ച്ച് അ​ക്ഷ​യ്കു​മാ​ർ

സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ ഭീ​ക​ര​ത​യെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി ബോ​ളി​വു​ഡ് താ​രം അ​ക്ഷ​യ് കു​മാ​ർ. സ്വ​ന്തം മ​ക​ൾ​ക്ക് നേ​രി​ട്ട ദു​ര​നു​ഭ​വം പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു അ​ക്ഷ​യ് കു​മാ​ർ സൈ​ബ​ർ സു​ര​ക്ഷ​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ഓ​ർ​മ​പ്പെ​ടു​ത്തി​യ​ത്.

വീ​ഡി​യോ ഗെ​യിം ക​ളി​ക്കു​ന്ന​തി​നി​ടെ ഓ​ൺ​ലൈ​നി​ൽ പാ​ർ​ട്ണ​റാ​യി ക​ളി​ക്കു​ന്ന അ​പ​രി​ചി​ത​നാ​യ വ്യ​ക്തി മ​ക​ളോ​ട് താ​ങ്ക​ൾ ആ​ണാ​ണോ പെ​ണ്ണാ​ണോ എ​ന്ന് ചോ​ദി​ച്ചു​വെ​ന്നും പെ​ണ്ണാ​ണ് എ​ന്ന് മ​റു​പ​ടി ന​ൽ​കി​യ​പ്പോ​ൾ ഉ​ട​ൻ ത​ന്നെ അ​യാ​ൾ ന​ഗ്ന​ചി​ത്രം അ​യ​ച്ചു കൊ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും അ​ക്ഷ​യ്കു​മാ​ർ പ​റ​യു​ന്നു.

അ​ക്ഷ​യ് കു​മാ​റി​ന്‍റെ വാ​ക്കു​ക​ൾ

മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് എ​ന്‍റെ വീ​ട്ടി​ൽ ന​ട​ന്ന ഒ​രു ചെ​റി​യ സം​ഭ​വം ഞാ​ൻ നി​ങ്ങ​ളോ​ട് പ​റ​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. എ​ന്‍റെ മ​ക​ൾ ഒ​രു വീ​ഡി​യോ ഗെ​യിം ക​ളി​ക്കു​ക​യാ​യി​രു​ന്നു, ചി​ല വീ​ഡി​യോ ഗെ​യി​മു​ക​ൾ മ​റ്റൊ​രാ​ളു​മാ​യി ചേ​ർ​ന്ന് ക​ളി​ക്കാ​ൻ സാ​ധി​ക്കും.

നി​ങ്ങ​ൾ ഒ​രു അ​പ​രി​ചി​ത​നു​മാ​യി​ട്ടാ​ണ് ക​ളി​ക്കു​ന്ന​ത്. നി​ങ്ങ​ൾ ക​ളി​ക്കു​മ്പോ​ൾ, ചി​ല​പ്പോ​ൾ അ​പ്പു​റ​ത്തു​നി​ന്ന് ഒ​രു സ​ന്ദേ​ശം വ​രും. മ​ക​ൾ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ ഒ​രു മെ​സേ​ജ് വ​ന്നു, നി​ങ്ങ​ൾ ആ​ണാ​ണോ പെ​ണ്ണാ​ണോ? എ​ന്നാ​യി​രു​ന്നു അ​ത്. അ​വ​ൾ പെ​ണ്ണ് എ​ന്ന് മ​റു​പ​ടി ന​ൽ​കി.

തു​ട​ർ​ന്ന് അ​യാ​ൾ ഇ​ങ്ങ​നെ ഒ​രു സ​ന്ദേ​ശം അ​യ​ച്ചു, നി​ങ്ങ​ളു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ അ​യ​ച്ചു ത​രാ​മോ? എ​ന്ന്. എ​ന്‍റെ മ​ക​ളാ​യി​രു​ന്നു അ​ത്. അ​വ​ൾ ഉ​ട​ൻ ത​ന്നെ എ​ല്ലാം സ്വി​ച്ച് ഓ​ഫ് ചെ​യ്ത് എ​ന്‍റെ ഭാ​ര്യ​യോ​ട് ചെ​ന്ന് കാ​ര്യം പ​റ​ഞ്ഞു.’’

ഇ​ങ്ങ​നെ​യാ​ണ് കാ​ര്യ​ങ്ങ​ൾ തു​ട​ങ്ങു​ന്ന​ത്. ഇ​തും സൈ​ബ​ർ ക്രൈ​മി​ന്‍റെ ഒ​രു ഭാ​ഗ​മാ​ണ്. മ​ഹാ​രാ​ഷ്ട്ര സം​സ്ഥാ​ന​ത്ത്, ഏ​ഴ്, എ​ട്ട്, ഒ​മ്പ​ത്, പ​ത്ത് ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ആ​ഴ്ച​യി​ൽ ഒ​രു സൈ​ബ​ർ പീ​രി​യ​ഡ് ഉ​ണ്ടാ​യി​രി​ക്ക​ണം എ​ന്ന് ഞാ​ൻ മു​ഖ്യ​മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണ്.

അ​വി​ടെ കു​ട്ടി​ക​ളോ​ട് ഇ​തി​നെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്ക​ണം. ഈ ​കു​റ്റ​കൃ​ത്യം തെ​രു​വു​ക​ളി​ലെ കു​റ്റ​കൃ​ത്യ​ങ്ങ​ളെ​ക്കാ​ൾ വ​ലു​താ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് നി​ങ്ങ​ൾ​ക്കെ​ല്ലാ​വ​ർ​ക്കും അ​റി​യാം. ഈ ​കു​റ്റ​കൃ​ത്യം ത​ട​യേ​ണ്ട​ത് വ​ള​രെ പ്ര​ധാ​ന​മാ​ണ്,’’. അ​ക്ഷ​യ് കു​മാ​ർ പ​റ​ഞ്ഞു.


Latest News

Corehub Up